SUPPORT TO FARMER PROTEST
കർഷകരെ തിരിഞ്ഞു നോക്കാൻ മടിക്കുന്നവർ, ഇന്നു കർഷകരുടെ പേരിൽ, കർഷകരെ ഊറ്റി കുടിച്ചു തടിച്ചു വീർക്കുന്ന ഇതിൽക്കണ്ണികൾക്കും, രാഷ്ട്രീയക്കാർക്കും, നീരട്ടകൾക്കും വേണ്ടി, അവരുടെ ചൂഷണ വ്യവസ്ഥിതി നിലനിർത്തുവാൻ വേണ്ടി നിരത്തിലിറങ്ങുമ്പോൾ, സാധാരണക്കാർ വഞ്ചിക്കപ്പെടുകയാണ്.
ടാറ്റയുടെ ഉച്ച്ചിഷ്ടവും അമേരിക്കൻ കോര്പറേറ്റകളുടെ അമേദ്യവും കുഴച്ചു വാരി തിന്നിട്ട്, ദഹനക്കേടുണ്ടാവുമ്പോൾ വരുന്ന ഇക്കിളിൽ, അംബാനി എന്നും, അദാനി എന്നും ചില ശബ്ദങ്ങൾ ആവർത്തിക്കും. പറഞ്ഞിട്ട് കാര്യമില്ല, ഇക്കിളിന്റെ ശബ്ദം മാറ്റാൻ പറയാൻ പറ്റില്ലല്ലോ.
റ്റാറ്റായുടെ വ്യവസായിക ഉച്ചിഷ്ടം ആയ ഉപ്പ് ചിലവാക്കാൻ വേണ്ടി മാലോകരെ കൊണ്ട് മുഴുവൻ iodine ഉപ്പ് നിർബന്ധിച്ചു തീറ്റിക്കുന്ന കോർപ്പറേറ്റ് അജണ്ട നമ്മുടെ ക്രോണി ക്യാപിറ്റലിസത്തിന്റെ നിർവചന പരിധിയിൽ വരുന്നില്ല പോലും.
അത് വരണമെങ്കിൽ, ഏതെങ്കിലും കോർപ്പറേറ്റ് പത്രങ്ങൾ അങ്ങനെ എഴുതി പഠിപ്പിക്കണം. പിന്നെ, ടാറ്റയും, പെപ്സിയും, കോകാകോളയും, സാംസങ്ങും, സുസുക്കിയും,
MRFഉം, മനോരമയും, ലുലു ഗ്രൂപ്പും, ഹോണ്ടയും എല്ലാം പാവങ്ങളുടെ കൂടെപ്പിറപ്പുകൾ ആണല്ലോ.😝
വൻ വിലയുള്ള മൊബൈൽ ഫോണിൽ നിന്നും, കോർപ്പറേറ്റ് ബുർഷ്വകൾക്കെതിരെ വരുന്ന ഏതെങ്കിലും കമന്റ്, സ്വന്തം തലയിലെ കളിമണ്ണ് പോലും ഉപയോഗിക്കാതെ, നേരെ ഫോർവേഡ് ചെയ്തു വിടുന്നത് കണ്ടാൽ തോന്നും, ഈ പറഞ്ഞ ഫോണും, ഡാറ്റാ പായ്ക്ക്കും എല്ലാം ഏതോ സഖാവ്, അണ്ടി ആപ്പീസിൽ നിന്നോ, കയറു പിരി വ്യവസായത്തിൽ നിന്നോ ഒപ്പിച്ചു കൊടുത്തതാണെന്ന്..
ആഗോളവൽക്കരണത്തിന്റെയും, അഴിമതിയുടെയും ഫലമായി ലക്ഷക്കണക്കിന് കർഷകർ ആത്മഹത്യ ചെയ്തപ്പോൾ, എവിടെ പോയിരുന്നു എന്ന് ചോദിച്ചാൽ പറയും, ഒരു കോർപ്പറേറ്റ് ജോലി തരപ്പെടുത്തുവൻ അഹോരാത്രം പണിയെടുക്കുക ആയിരുന്നു എന്ന്. എന്നിട്ട് വേണമായിരുന്നു, 8-10 കോടി അളവിൽ ഏതെങ്കിലും ഒരു ബൂർഷ്വയുടെ മകളെ ഒപ്പിച്ചെടുക്കുവാൻ.... കൃഷിക്കാരന്റ മകളെ ആർക്കു വേണം? വിവാഹലോചനയുടെ കാലത്ത്, എന്താ കർഷക സ്നേഹം വേണ്ടായോ എന്ന് ചോദിച്ചാൽ, തലയിൽ മുണ്ടിട്ടു കൊണ്ട് മുങ്ങിക്കളയും. കോടികളോടുള്ള സ്നേഹക്കൂടുതലു കൊണ്ട് മുങ്ങുന്നത് ഒന്നുമല്ല കേട്ടോ... ആ ചാണകത്തിന്റ മണവും, മണ്ണിൽ ചവുട്ടുന്നതിന്റെ ആരോചകത്തവും,...... ആകെ ഒരു മാതിരി.... എന്നാ പറയാനാ.....
തൽക്കാലം കർഷക സ്നേഹം, പറക്കീഴിലിരിക്കട്ടെ..... ഞെളിയാൻ ആവശ്യം വരുമ്പോൾ എടുക്കാം....പിന്നെ മക്കളെ വിവാഹം കർഷക കുടുംബത്തിലേക്കോ? Not Possible....
ഒരു വിദേശ സ്ഥലം മാറ്റം ഒക്കെ ഒപ്പിച്ചെടുത്താൽ, എങ്ങനെ കൂടെ കൂട്ടും? നാലു പുത്തൻ തടയുന്ന കാര്യം അങ്ങനെ ഇല്ലാതാക്കണോ?
ആകെ മൊത്തം ഈ പണിക്ക് ഇറങ്ങി പുറപ്പെട്ടത്, അതൊക്ക സ്വപ്നം കണ്ടു തന്നെയാണ്...
എന്തിനാ വെറുതെ ഉള്ള കഞ്ഞിയിൽ പാട്ടയിടുന്നത്? കർഷക ഗ്രാമം ആർക്കു വേണം? ഒരുമാതിരി കോഴിതീട്ടത്തിന്റെ മണം അടിക്കുമ്പോഴേ ശർദ്ധിക്കാൻ വരും... അവിടെ ചെന്ന് ഊഴിയ വേല ചെയ്യാൻ എന്തിന് പോകണം? ലോകത്തിന്റെ അറ്റത്തോളം, ദൗത്യം നീണ്ടു കിടക്കുന്നത് കൊണ്ടു, അങ്ങ് അമേരിക്കയിൽ പോയി മാത്രമേ ദൗത്യം പൂർത്തീകരിക്കുവാൻ സാധിക്കയുള്ളൂ...
യുപിയിലെയും വടക്കേ ഇന്ത്യയിലെയും ദൗത്യം ആർക്കുവേണം? അവിടെ ദൗത്യം പൂർത്തീകരിച്ചാൽ പിന്നെ അവരെ കുറ്റം പറഞ്ഞു ആത്മ സംതൃപ്തി അടയുവാൻ സാധിക്കുമോ? അതുകൊണ്ട് അങ്ങ്, അമേരിക്കയിൽ പോയി ദൗത്യം നിർവഹിക്കാം...
വഴിയരികിൽ അന്നന്നത്തെ അന്നത്തിനു കർഷകർ തങ്ങളുടെ അധ്വാന ഫലം വിൽക്കാനിരിക്കുമ്പോൾ തന്ത്രങ്ങൾ മുഴുവൻ ഇപയോഗിച്ച് വില പേശി അവരുടെ ഉത്പാദന ചിലവിനും താഴെ വിലയിൽ അവരിൽ നിന്നും കാര്ഷികോൽപ്പന്നങ്ങൾ വാങ്ങിക്കൂട്ടുന്ന ഇവർ അപ്പുറത്ത് മാറി, പത്തും നൂറും ഇരട്ടി വിലയിൽ, വലിയ ഹോട്ടലിലെ മെനുകാർഡിൽ നൊക്കി വെള്ളമിറക്കി, പറഞ്ഞിരിക്കുന്ന വിലയും അതിനപ്പുറം ടിപ്പും കൊടുത്തു സായൂജ്യമടയും. നാളിതുവരെ ഈ കപട കർഷക സ്നേഹികൾ ഒരു കർഷകനും നയപ്പൈസ ടിപ്പ് കൊടുത്തു കണ്ടിട്ടില്ല....
വൻ കമ്പനികൾ MRP അടിച്ചു വരുന്ന ഉത്പന്നങ്ങൾ അതേ വിലക്ക് വാങ്ങി വിഴുങ്ങുമ്പോൾ ഇവരുടെ കർഷക സ്നേഹം തുളുമ്പി മേശപ്പുറത്തു വീഴുന്നത് കാണാം. അപ്പോൾ വിലപ്പെശുന്നത് അഭിമാനത്തിന് യോഗിച്ചല്ല പോലും.....
ബൂർഷ്വായോട് എങ്ങനെ വില പേശും? അതിനു ബലഹീനൻ വേണം...അതു ബലഹീനന്റെ മുതുകത്തല്ലേ കുതിര കയറാൻ പറ്റൂ....കർഷകന്റെ ഉൾപ്പന്നം വാങ്ങി ഭക്ഷിക്കുന്നതിന് മുൻപ് പ്രാർത്ഥിക്കണം -അതു നിര്ബന്ധമാണ് -പക്ഷെ ഉത്പാധിപ്പിച്ച കർഷകന് വേണ്ടി പ്രാർത്ഥിക്കുവാൻ തുടങ്ങിയത് കർഷക ബില്ല് വന്നതിനു ശേഷമാണ്. അതുവരെ പ്രാർത്ഥിച്ചിരുന്നത്, അത് പാകം ചെയ്ത കുഷിനിക്കാരാനും, അതിനു സാമ്പത്തിക സഹായം ചെയ്ത ബൂർഷ്വയ്ക്കും വേണ്ടി മാത്രമായിരുന്നു. പിന്നെ processed food നിർമാതാക്കളായ കോർപ്പറേറ്റ് ഭീമന്മാരുടെ തൊഴിലാളികൾക്കു വേണ്ടിയും... സ്വന്തം മക്കളും മരുമക്കളും ആ സമൂഹത്തിൽ നിന്നാവുമ്പോൾ, അവർക്കായി ഘോരമായിപ്രാർത്ഥിക്കണം.
പിന്നെ, ഇപ്പോൾ കാണിക്കുന്ന കർഷക സ്നേഹം, മാധ്യമങ്ങളിൽ പേര് വരുവാൻ കാണിക്കുന്ന, ഉളുപ്പില്ലാത്ത
ഒരു പരിപാടി എന്ന് കരുതിയാൽ മതി.
അങ്ങനെ, ഭക്ഷിച്ചു ബാലപ്പെടുവാൻ നിരന്തരം പ്രാർത്ഥിക്കണം....
എന്നാലല്ലേ ബലഹീനനായ കർഷകന്റെ മുതുകത്തു, ജോസഫിനെയും, ഫറവോനെയും, ശലോനോനെയും പോലെ വലിയ
നുകങ്ങൾ വച്ചു കൊടുക്കുവാനും അടിമകൾ ആക്കുവാനും സാധിക്കുകയുള്ളു..... *ഭക്ഷിച്ചു
ബാലപ്പെടുവാൻ* പ്രാര്ഥിക്കുന്നവർ ഒരിക്കലും, *ഭക്ഷിച്ചു ദൈവ ബലത്തിൽ
ആശ്രയിക്കുവാൻ* പ്രാർത്ഥിക്കുകയില്ല. ദൈവിക ബലത്തിൽ ആശ്രയിച്ചാൽ, എങ്ങിനെ
ദൈവ ജനത്തെ ഉറ്റിപ്പിഴിഞ്ഞു ചൂഷണം ചെയ്യുവാൻ സാധിക്കും?
കടുകും പഞ്ഞപ്പുല്ലും തിരിച്ചറിയാത്തവർ, അമേരിക്കൻ കമ്പനികളുടെ
ഓട്സും വിഴുങ്ങി കർഷക സ്നേഹം വഴിയോരത്തു വിളമ്പുന്നത് കണ്ടാൽ തോന്നും, ലോകത്തെ ഏക ബൂർഷ്വ
അംബാനി മാത്രമാണെന്ന്...... കൊത്തമ്പാലരിയുടെ മണവും ഗുണവുമുള്ള അനേകം ചെറുധാന്യങ്ങൾ
ഭാരതത്തിലെ കർഷകർ ഉത്പാടിപ്പിക്കുന്നത് പുച്ഛിച്ചു തള്ളി, അമേരിക്കൻ കോര്പറേറ്റകൾ കൊണ്ടുവന്നു
അണ്ണാക്കിൽ തള്ളുന്ന രുചിയും മണവും ഗുണവും ഇല്ലാത്ത ഓട്സ് അന്യായ വിലക്ക് വാങ്ങി തിന്നിട്ട്,
കോട്ടുവായിട്ട് കർഷക സ്നേഹം വിളമ്പുന്ന ഒരുമാതിരി ആവണക്കെണ്ണയിൽ കടവിറങ്ങിയ സ്വഭാവം
ജനങ്ങൾക്കു തിരിച്ചറിയുവാൻ സാധിക്കും. അതിനു
കോർപ്പറേറ്റ് സുന്ദരിമാരും സുന്ദരന്മാരും പരസ്യത്തിൽ വന്നു പറയണം എന്ന് മാത്രം... പ്രസംഗം
ആണെങ്കിലോ..... Hermeneuticsന്റെ പോസ്റ്റ് മോഡേനിസവും അതിലപ്പുറവും... അതും കോർപ്പറേറ്റ്
കമ്പനികൾ അച്ചടിച്ചു കൊടുത്തുകൊള്ളും..
ചെറുധാന്യങ്ങൾ.... കമ്പും, ചോളവും, തിനയും, പഞ്ഞപ്പുല്ലും,
ചെറു ചോളവും, കൂവാരകും,
ചാമയും, ബാർലിയും മുത്താറിയും, റാഗിയും എല്ലാം ഉല്പാദിപ്പിക്കുന്ന ഇന്ത്യയിലെ കർഷകർക്ക്
ഈ പറഞ്ഞ കർഷക സ്നേഹികൾ കൊടുക്കുന്നത് ഒരു കുപ്പി വിഷവും, രണ്ടു മുഴം കയറും.... ഇവരുടെ
കയ്യിലെ കാശ് കർഷകർക്കുള്ളതല്ല..... അമേരിക്കൻ ഓട്സ് കമ്പനിക്കുള്ളതാണ്..... ഇതിൽ പങ്കെടുക്കുന്ന
ധാരാളം പേരെക്കുറിച്ച് സഹതാപം ഉണ്ട്. ആരോ, ആർക്കോ വേണ്ടി, ആരുടെയോ നെഞ്ചത്തേക്ക് തൊടുത്തു
വിടുന്ന അസ്ത്രത്തിനു തുല്യരാണവർ. എന്തു ചെയ്യുന്നു, എങ്ങോട്ട് പോകുന്നു, എന്തിനു വേണ്ടി
ചെയ്യുന്നു, ആർക്കു വേണ്ടി ചെയ്യുന്നു എന്നൊന്നും യാതൊരു നിശ്ചയവും ഇല്ലാത്തവർ. ആകാശത്തു
ഉയരത്തിലേക്കു പോകാമെന്നുള്ള മിഥ്യാ ധാരണയിൽ അന്യരുടെ വില്ലിൽ നിന്നും തൊടുക്കപ്പെടുവാൻ
സ്വയം തല കുനിച്ചു കൊടുക്കുന്നവർ. കുരിശ്ശിൽ കിടക്കുമ്പോഴും ഇങ്ങനെ ഉള്ളവരോട് ക്രിസ്തുവിനു
സഹതാപമേയുള്ളൂ.....
ഇവർ സപ്പോർട്ട് ചെയ്യുന്ന എണ്ണത്തിൽ ചുരുങ്ങിയ ഇടനിലക്കാർ സംഘടിതരും, ശക്തരും, ധാനികരും ആണ്.
അവർ പല വേഷങ്ങളിലും, രീതികളിലും അവതരിക്കുമങ്കിലും തങ്ങളുടെ സ്വാർത്ഥതക്കു വേണ്ടി എല്ലായിടത്തും ഒത്തു ചേരുന്നത് കാണാം. ഇവരുടെ വിഷപ്പകർച്ചകളിൽ, സാഹിത്യ വേഷം, കമ്യുണിസ്റ് വേഷം, പുരോഹിത വേഷം, രാഷ്ട്രീയ വേഷം, ഇടതു വേഷം, ബുദ്ധിജീവി വേഷം, നവോഥാന വേഷം, മാധ്യമ വേഷം, സിനിമ വേഷം, അവാർഡ് വേഷം... അങ്ങനെ നിരവധി വേഷങ്ങളും, വേഷംകെട്ടുകളും കാണുവാൻ സാധിക്കും. ഉദ്ദേശ്യം ഒന്ന് മാത്രം- അന്യന്റെ വിയർപ്പിനെ സ്വന്തം അന്നമായി മാറ്റുക...
വിമോചന സമരത്തിലും, ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ ഉള്ള സമരത്തിലും ഈ അവിശുദ്ധ സംസർഗ്ഗം തിരിച്ചറിഞ്ഞതാണ്.
ഹത്രസിലേയും, ഗോരഖ്പുരെയും, പാർട്ടി സെക്രട്ടറിയുടെ കൊച്ചുമകന്റെയും ശിശുരോധനങ്ങളിൽ, ഒരുകോടി ഈശ്വര വിലാപം തിരിച്ചറിഞ്ഞവർ, വാളയാറിലെയും, മഹാരാഷ്ട്രയിലെയും ശിശു രോധനങ്ങളിൽ, വായിൽ പഴം തിരുകി ഇരുന്നു.
കർഷകരെ വിമോചിപ്പിക്കുന്നതിന് എതിരെ ഇവർ തടിച്ചു കൂടും, കർഷക ആത്മഹത്യയിൽ ഇവർ പ്രതികരിക്കില്ല.
ബാത്സാറയെയും കൽബുർഗിയെയും അറിയുന്ന ഇവർ കോയമ്പത്തൂരിൽ ഉക്കടത്തെ ഫാറൂഖ്നെ അറിയില്ല. കേരളത്തിലെ ചെക്കന്നൂറ് മൗലവിയെയും ഇവർക്കറിയില്ല.
ആർട്ടിക്കിൾ
14 അറിയുന്ന ഇവർക്ക്, ആർട്ടിക്കിൾ 44 അറിയില്ല.
യൂണിഫോം സിവിൽ കോഡ് എതിർക്കുന്ന ഇവർ, യൂണിഫോം ക്രിമിനൽ കോഡ് എതിർക്കുന്നില്ല.
ഭരണഘടനയുടെ മൗലികവകാശങ്ങളിൽ ആർട്ടിക്കിൾ 26 ഉള്ളതായി ഇവർ പറയില്ല.
വിദേശികളെ തുല്യരായി കാണണമെന്ന് പ്രസംഗിക്കുന്ന ഇവർക്കു ഇവിടുത്തെ പൗരന്മാരുടെ ഇടയിലെ തുല്യത വേണ്ട പോലും....
ഹാരിയാനായിലെ ജുനൈദ്നു വേണ്ടി വിലപിക്കുന്ന ഇവർ, കേരളത്തിലെ മധുവിന്റെ വിലാപത്തിനോട് മുഖം തിരിച്ചുനിന്നു. പാർട്ടി സെക്രെട്ടറിയുടെ കൊച്ചുമകന്റെ ബാലവകാശത്തിന് വേണ്ടി പ്രാർത്ഥിച്ചവർ, തൊട്ടടുത്തുള്ള രാജന്റെ മകന്, സ്വന്തം പിതാവിനെ അടക്കം ചെയ്യാനുള്ള അവകാശത്തിന് നേരെ കണ്ണടച്ച്.
ലക്ഷക്കണക്കിന് കർഷക ആത്മഹത്യകളിൽ ഒരക്ഷരം പ്രാർത്ഥിക്ക്കാത്തവർ ഇന്നു, ചന്തയിലെ ഇടനിലക്കാർക്ക് വേണ്ടി കർഷക സ്നേഹം അഭിനയിച്ചു നിരത്തിൽ ഇറങ്ങുന്നു..... നെഞ്ചത്തടിച്ചു പ്രാർത്ഥിക്കുന്നു...... നിന്റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ,,,,?????ഹാ മനോഹരം....!!!!!!
സ്വന്തം മക്കളെ കോർപറേറ്റ് ജോലിക്കും ശമ്പളത്തിനും ഒരുക്കി നിർത്തി ലക്ഷങ്ങളുടെ പാക്കേജിൽ ജോലി നേടുമ്പോൾ കാണിക്കാത്ത കോർപറേറ്റ് വിരോധം, കർഷകന് കോർപറേറ് സഹായം തടയുവാൻ പുറത്തെടുക്കും. സ്വന്തം മക്കൾക്ക് കോർപ്പറേറ്റ് ജോലിയും, അമേരിക്കൻ വിസയും, വിദേശ വിദ്യാഭ്യാസവും. കർഷകൻറെ മക്കൾക്കു, അണ്ടിയാപീസിൽ കയറു പിരിക്കാം.... അവർക്ക് കോർപിറേറ്റ് ബന്ധം തടയാൻ ഇവർ മുൻപിൽ ഉണ്ടാവുക സ്വാഭാവികം...
പ്രസംഗം തീവ്ര ഇടത്തു പക്ഷ നിലപാട്.... ക്രോണി ക്യാപിറ്റലിസത്തിനെതിരെ......
പ്രവർത്തനം, ഏറ്റവും വരുമാനമുള്ള അമേരിക്കൻ സ്ഥലത്ത്.....കോർപ്പറേറ്റ് അടിമകൾക്ക് സ്തുതി പാടി നാലു പുത്തൻ ഉണ്ടാക്കി എടുക്കാൻ അതല്ലാതെ എന്തു മാർഗ്ഗം?
ഇവർ വാഴ്ത്തിപ്പാടുന്ന ക്യൂബയിലേക്കും, ചങ്കിലെ ചൈനയിലേക്കും, കമ്പോഡിയയിലേക്കും, ഉത്തര കൊറിയയിലേക്കും ഒക്കെ സ്ഥലം മാറ്റം വാങ്ങി, ബുർഷ്വാ വ്യവസ്ഥിതിക്കെതിരെ പ്രവർത്തിക്കാമോ എന്ന് ചോദിച്ചാൽ, വായിൽ പഴം തിരുകി ഒറ്റ ഇരുപ്പാണ്....
എന്നിട്ട് ഒരു ഉളുപ്പും ഇല്ലാതെ, കർഷകർക്ക്, കോർപ്പറേറ്റ് വിരോധത്തിന്റ കഥകൾ വിളമ്പി കൊടുത്തു ഞെളിയുന്നു....
ഇവറ്റകളെ കാണാത്ത ഒത്തിരി ഇടങ്ങൾ ഇനിയുമുണ്ട്.... അഭയയുടെയും, മധുവിന്റെയും കൊലപാതകം, നെയ്യാറ്റിൻകര രാജന്റെയും അമ്പിളിയുടെയും ആത്മഹത്യ, prof. വർഗീസിന്റെ കൈപ്പത്തി വെട്ടി മാറ്റിയത്, കാശ്മീരിൽ പണ്ഡിറ്റുകളുടെ വംശ ഹത്യ, ഡൽഹിയിൽ സിഖ്കാരുടെ വംശഹത്യ, തൃപ്പൾ തലാക്കിൽ സ്ത്രീ അടിമത്തം, അങ്ങനെ ഒത്തിരി ഒത്തിരി ഇടങ്ങളിൽ....
ഒരുമിച്ചു കാണാവുന്നത്,
JNU, ഷഹീൻ ബാഗ്, കർഷക സമരം, വനിതാ മതിൽ, നവോദ്ധാനം, തുടങ്ങി തിരഞ്ഞെടുത്ത ഇടങ്ങളിൽ ഈ കൂട്ടരുടെ അവിശുദ്ധ സംസർഗ്ഗം തെളിഞ്ഞു വരും. ശലോമോനും, ജോസേഫിനും, ഫറവോനും, നേബുക്കദ്നെസ്സാറിനും, റോമാചക്രവർത്തിമാർക്കും, കൈസർക്കും, ഗ്രീക്ക് രാജ വാഴ്ചക്കും , റഷ്യൻ സാർ ചക്രവർത്തിമാർക്കും, ബ്രിട്ടീഷ് രാജാവാഴ്ചക്കും, കേരളത്തിലെ ജന്മി വ്യവസ്ഥിതിക്കും, ഒക്കെ കുടപ്പിടിച്ചു കർഷകരെ വഞ്ചിച്ചത് ഈ വെള്ള തേച്ച ശവക്കല്ലറകൾ തന്നെയാണ്...ഒരു മാറ്റവും ഇല്ലാതെ ഇന്നും ആ പ്രവർത്തികൾ തുടരുന്നു..... വേഷം കെട്ടുകൾ മാറി മാറി വരും എന്ന് മാത്രം.....
വെറുതെ അല്ല, സ്നാപക യോഹന്നാൻ, സർപ്പ സന്തതികളെ എന്ന് വിളിച്ചത്...
തല താലത്തിൽ വാങ്ങിയതും, ക്രൂശിക്ക എന്ന് ആർത്തതും, ഇന്ന് കർഷക സ്നേഹം അഭിനയിക്കുന്നതും ഏല്ലാം ഒരേ കൂട്ടുകെട്ടിന്റെ വിവിധ മുഖങ്ങൾ തന്നെ.
നാറാണത്തു ഭ്രാന്തൻ കവിതയിൽ പറയുന്നത് പോലെ,
"പിണ്ഡം പിതൃക്കൾക്ക് വയ്ക്കാതെ,
കാവിനും, പള്ളിക്കുമെന്നെണ്ണി മാറ്റും;
വായില്ലാക്കുന്നിലെ പാവത്തിനായ്
പങ്കു വാങ്ങി പകുത്തെടുക്കുന്നു;
പിന്നെ അന്നത്തെ അന്നത്തിനന്യന്റെ
ഭാന്ധങ്ങൾ തന്ത്രത്തിൽ ഒപ്പിച്ചെടുക്കും."
പന്നി മാംസം നിരോധിക്കുന്നത്, മതവികാരം മാനിക്കാനാണെന്നു
വേവൂറ്റുന്നവർ, ഗോമാംസ നിരോധനം, ഭക്ഷണ അവകാശത്തിന്മേലുള്ള കടന്നു കയറ്റം ആണെന്ന് വിളമ്പിക്കളയും.... അന്നന്നേരം ഞെളിയുക എന്നല്ലാതെ,
കാതലായ ഒരു അടിസ്ഥാനവും നിലപാടുകളിൽ ഇല്ല എന്നതാണ് അത്യന്തികമായ സത്യം. കയ്യടിക്കുവാൻ
കുറച്ചു പേര് ചുറ്റും ഉണ്ടെന്നറിഞ്ഞാൽ, ഏന്തു വേഷവും കോലവും കെട്ടി തിമിർത്താടും....
കുറെ ഏറെ ഉണ്ട് ഈ ഗണത്തിൽ....
പ്രസംഗിക്കുന്നത് ക്രിസ്തുവിന്റ സുവിശേഷം.....
പ്രയോഗിക്കുന്നത് ഹെരോഥിന്റെ അധികാരം....
ചെയ്യുന്നത് യൂദായുടെ പ്രവർത്തി.......
ചുമക്കുന്നത് ഇടത്തെ കള്ളന്റെ കുരിശ്.....
😥
